Kerala
വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ വിദ്യാര്‍ഥി മരിച്ചു
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്
കോട്ടയം | വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി എം എസ് കോളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആണ്.
ഇന്ന് വൈകിട്ടോടുകൂടി ഇടിമിന്നലേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----


