Kerala
വിദ്യാര്‍ഥി ബസിടിച്ച് മരിച്ച സംഭവം; പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സ്വകാര്യ ബസുകള്‍ തടയുന്നു
കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളാണ് പ്രവര്‍ത്തകര്‍ തടയുന്നത്

കോഴിക്കോട് | പേരാമ്പ്രയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് സ്വകാര്യ ബസുകള്‍ തടയുന്നു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളാണ് പ്രവര്‍ത്തകര്‍ തടയുന്നത്. പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ശ്രമിച്ചുവരികയാണ്. ഇന്ന് ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു
അപകട മരണത്തിന് ഇടയാക്കിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആണ് ആറ് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കുകയും വേണംഇന്നലെ വൈകിട്ടാണ് പേരാമ്പ്രയില്‍ ഒമേഗയെന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചുകയറി മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദ് മരിച്ചത്. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയില്‍ ബസ്സിന്റെ ടയര്‍ കയറുകയായിരുന്നു.വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിര്‍ദേശം നല്‍കി. കോഴിക്കോട് റൂറല്‍ എസ്പിക്കും ആര്‍ടിഒക്കുമാണ് നിര്‍ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ അധികൃതരുടെ കര്‍ശന ഇടപെടല്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.