Connect with us

pinaryi niyamasabha

സിനിമാ ഷൂട്ടിംഗ് തടഞ്ഞാല്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

കൈയൂക്ക്‌കൊണ്ട് കാര്യം നേടാമെന്ന് ആരും കരുതേണ്ട

Published

|

Last Updated

തിരുവനന്തപുരം | സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരം യൂത്ത്‌കോണ്‍ഗ്രസ് തുടരുന്നതിനിടെ നിയമസഭയില്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ ചിത്രീകരണം തടയുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്ന സമീപനം ആര് സ്വീകരിച്ചാലും ശക്തമായ നടപടി സ്വീകരിക്കും. കൈയൂക്ക്‌കൊണ്ട് കാര്യം നേടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശം തള്ളി യൂത്ത്കോണ്‍ഗ്രസ് ഇന്ന് രംഗത്തെത്തിയിരുന്നു. കെ പി സി സി ആവശ്യപ്പെട്ട കാര്യം പരിഗണിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ വ്യക്തമാക്കിയത്. ജോജു ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ തുടങ്ങിയ യൂത്ത്‌കോണ്‍ഗ്രസ് സമരം പിന്നീട് കടുവ, കീടം എന്നീ സിനിമകളുടെ ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്തുന്നതില്‍ എത്തിയിരുന്നു.

 

 

Latest