Kerala
ട്രെയിനിനു നേരെ കല്ലേറ്: കർശന നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി
കഴിഞ്ഞ ദിവസം ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍| ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെയുണ്ടാകുന്ന കല്ലേറിന് കര്‍ശനമായ നിയമം കൊണ്ടുവരു മെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥിക്ക് ധനസഹായം ഉള്‍പ്പെടെ നല്‍കുന്നതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.







