Connect with us

Ongoing News

സ്റ്റേറ്റ്സൈഡ് ഗ്രൂപ് വിദ്യാഭ്യാസ പങ്കാളിത്ത പരിപാടികള്‍ പ്രഖ്യാപിച്ചു

ഈ പങ്കാളിത്തത്തിലൂടെ, വിദ്യാര്‍ഥികള്‍ക്ക് 36,000 ഡോളര്‍ ഫീസ് നല്‍കി എംബിബിഎസ് പ്രോഗ്രാമില്‍ ചേരാനാവും.

Published

|

Last Updated

ദുബായ്| സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിദ്യാഭ്യാസ അവസരങ്ങളിലും സേവനങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പങ്കാളിത്തങ്ങളും പ്രോഗ്രാമുകളും പ്രഖ്യാപിച്ചു. ലോകത്തെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതികളെന്നും കോളജ് പ്രവേശനം മുതല്‍ കരിയര്‍ കൗണ്‍സിലിങ് വരെ അനുയോജ്യമായ സേവനങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്കാദമിക് പുരോഗതിയിലേക്കുള്ള ഗൈഡായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്സൈഡ് എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയാണ് ഇതിലൊന്ന്. അക്കാദമിക് വിജയത്തിനായി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ ശാക്തീകരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് സമ്മര്‍ കോഴ്‌സുകളിലൂടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സമ്മര്‍ ക്യാംപ് വിദ്യാര്‍ഥികള്‍ക്ക് ലോകത്തെ മുന്‍നിര സര്‍വ്വകലാശാലകളിലൊന്നില്‍ പ്രവേശനത്തിന് അവസരം നല്‍കും.അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ കാത്തലിക് മാസ്റ്റേഴ്‌സ് യൂണിവേഴ്‌സിറ്റിയായ നോട്രെഡാം ഡി നാമൂര്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു.

പ്രഫഷനല്‍, ലിബറല്‍ കലാ പരിപാടികള്‍ക്ക് അവസരം നല്‍കുന്ന സ്ഥാപനം കമ്മ്യൂണിറ്റി ഇടപെടല്‍, സാമൂഹിക നീതി, ആഗോള സമാധാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ്. മികവ്, വൈവിധ്യം, കമ്മ്യൂണിറ്റി സേവനം എന്നീ മൂല്യങ്ങള്‍ അക്കാദമിക് പരിപാടികളിലേക്ക് കൊണ്ടുവരാനും കമ്മ്യൂണിറ്റി ഇടപഴകലിനെ സമന്വയിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. അര്‍മേനിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ട്രഡീഷണല്‍ മെഡിസിന്‍ വാഗ്ദാനം ചെയ്യുന്ന എംബിബിഎസ് പ്രോഗ്രാമിലേക്ക് പ്രവേശനം നല്‍കുന്നതിനും അവസരം ഒരുക്കും. ഈ പങ്കാളിത്തത്തിലൂടെ, വിദ്യാര്‍ഥികള്‍ക്ക് 36,000 ഡോളര്‍ ഫീസ് നല്‍കി എംബിബിഎസ് പ്രോഗ്രാമില്‍ ചേരാനാവും.

മധ്യ യൂറോപ്പില്‍ മുന്‍നിര ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ഇന്റര്‍നാഷനല്‍ ബിസിനസ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ സേവനങ്ങളുടെ അംഗീകൃത ദാതാവാകാനുള്ള അവസരവും സൃഷ്ടിക്കും.കൂടാതെ, നാളത്തെ ഭാവി നേതാക്കളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ്സൈഡ് ഗ്രൂപ്പ് യുഎഇയില്‍ ഡോ. ബീമ ക്ലിനിക്ക് ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സ്‌കൂള്‍ റെഡിനസ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു.

ചൈല്‍ഡ് ബിഹേവിയര്‍ അനലിസ്റ്റ്, ആയുര്‍വേദ ഡോക്ടര്‍, ചൈല്‍ഡ് സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘം രൂപകല്‍പന ചെയ്തതാണ് ഈ നൂതന പരിപാടി. യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ടെക്നോളജി കമ്പനിയായ ഹിച്ച് ലൈന്‍ നല്‍കുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമും ഒരുക്കും. സ്റ്റേറ്റ് സൈഡ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ തഫ്സീര്‍ താഹിര്‍, ഓപറേഷന്‍സ് മാനേജര്‍ അലന്‍ രോഹിത്, മൂവാറ്റുപ്പുഴ ബീമ ക്ലിനിക്ക് സ്ഥാപക ഡോ. ബീമ ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

---- facebook comment plugin here -----

Latest