Connect with us

From the print

എസ് എസ് എല്‍ സി പരീക്ഷ പൂര്‍ത്തിയായി

മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | ഈ മാസം നാലിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ പൂര്‍ത്തിയായി. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിര്‍ണയം ക്രമീകരിച്ചിരിക്കുന്നത്. പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകളെ ബാധിക്കാത്ത രീതിയില്‍ മൂല്യനിര്‍ണയം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരീക്ഷകള്‍ പൊതുവേ എളുപ്പമായിരുന്നെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. അവധിക്കാലത്തേക്ക് കടക്കുന്നതിന്റെ സന്തോഷവും വേര്‍പിരിയലിന്റെ സങ്കടവുമായാണ് ഇന്നലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടത്.