Connect with us

എസ് എസ് എഫിന്റെ രണ്ടാമത് ദേശീയ സാഹിത്യോത്സവിന് വെസ്റ്റ് ബംഗാളിലെ ത്വൈബ ഗാർഡനിൽ അൽപസമയത്തിനകം തുടക്കമാകും. വൈകീട്ട് 7 മണിക്ക് നടക്കുന്ന റൂഹാനി മെഹ്ഫിൽ ആത്മീയ സംഗമത്തോടെയാണ് സാഹിത്യോത്സവ് ആരംഭിക്കുക. ആത്മീയ സംഗമത്തിന് മുഫ്തി മുതീഉർ റഹ്മാൻ , മുഫ്തി സുൽഫീക്കർ, ത്വാഹ തങ്ങൾ എന്നിവർ നേതൃത്വം നൽകും.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 3000 പ്രതിഭകൾ 6 വിഭാഗങ്ങളിലായി 140 ഇനങ്ങളിൽ മത്സരിക്കും. മൂന്നു ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 25,300 ബ്ലോക്ക്, 15,000 യൂണിറ്റ്, 2500 സെക്ടർ, 700 ഡിവിഷൻ, 215 ജില്ല, 25 സംസ്ഥാന സാഹിത്യോത്സവുകൾക്ക് ശേഷമാണ് ദേശീയ സാഹിത്യോത്സവ് നടക്കുന്നത്.

വീഡിയോ കാണാം

Latest