Connect with us

Malappuram

പ്രൊകണക്ട്: സെക്ടറുകളിൽ പ്രൊഫ്സമ്മിറ്റ് രജിസ്‌ട്രേഷൻ ഡ്രൈവിന് തുടക്കം

വരും ദിനങ്ങളിൽ ജില്ലയിലെ 87 സെക്ടറുകളിലും പ്രൊകണക്ട് പൂർത്തിയാകും

Published

|

Last Updated

മഞ്ചേരി| പ്രൊഫഷണൽ വിദ്യാർഥികൾക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന്റെ സെക്ടർ കേന്ദ്രങ്ങളിൽ നിന്നുള്ള രജിസ്‌ട്രേഷന് തുടക്കമായി. പ്രൊകണക്ട് എന്ന പേരിൽ നടക്കുന്ന രജിസ്ട്രേഷൻ ഡ്രൈവിന്റെ ജില്ല ഉദ്ഘാടനം അരീക്കോട് ഡിവിഷനിലെ ചെമ്രക്കാട്ടൂർ സെക്ടറിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ മുഷ്ത്താഖ് സഖാഫി നിർവഹിച്ചു. ജില്ല സെക്രട്ടറിമാരായ സിറാജുദ്ധീൻ നുസ്രി, ആസിഫ് മേൽമുറി, നജ്മുദ്ധീൻ ഇർഫാനി എന്നിവർ പങ്കെടുത്തു.
പ്രൊഫ്‌സമ്മിറ്റ് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്മിറ്റ് ബിഗിൻസ് എന്ന പേരില്‍ പ്രൊഫഷണല്‍ കോളജുകളിൽ ജില്ലാ ഭാരവാഹികളുടെ പര്യടനം ഇതിനകം പൂർത്തിയായി. വരും ദിനങ്ങളിൽ ജില്ലയിലെ 87 സെക്ടറുകളിലും പ്രൊകണക്ട് പൂർത്തിയാകും. ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ നേതൃത്വം നൽകും.
ജില്ലാ സമ്മിറ്റ് പാനലിനു കീഴിൽ വിവിധ പ്രചാരണ പരിപാടികളാണ് കാമ്പസുകളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
വാൾ ആർട്ട്, എക്കോ വേവ്,പിക്ക് ദി യു. എസ്. പി, റീൽ സ്റ്റോം എന്നിവ നടന്ന് വരുന്നു. മുഴുവൻ പ്രൊഫഷനൽ കാമ്പസുകളിലേക്കും ജില്ലാ ഭാരവാഹികൾ നടത്തുന്ന വാഹന പ്രചരണ യാത്ര പ്രൊഫ്‌ജേണി ഒക്ടോബർ 12,13 തിയതികളിൽ നടക്കും.
Content Highlights:
Registration for the 18th ProfSummit organized by SSF for professional students has officially commenced across sector centers. SSF District President K Mushtaq Saqafi inaugurated the ProConnect drive at Chemrakkattur sector. A vehicle rally named ProfJourney will visit campuses on October 12 and 13.
---- facebook comment plugin here -----

Latest