Connect with us

Kozhikode

എസ്എസ്എഫ് കോഴിക്കോട് ജില്ലാ കാമ്പസ് അസംബ്ലി നാളെ ആരംഭിക്കും

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട്| ‘ഷെയര്‍ ലൈക്‌സ് അബൈഡ് അണ്‍ലൈക്‌സ്’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി ഡിസംബര്‍ 15, 16 തീയതികളില്‍ കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളില്‍ പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് നാളെ വൈകിട്ട് 4 മുതല്‍ നടക്കുന്ന അസംബ്ലിയില്‍ പങ്കെടുക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കരിയര്‍, ഗവേഷണ സാധ്യതകള്‍, കാമ്പസ് ധാര്‍മികത, യുക്തി വാദം, ഫെമിനിസം, ലിബറലിസം, ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വയും തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, മുഹിയദ്ദീന്‍ സഅദി കൊട്ടുകര, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, കെ സി സുബിന്‍, മുസ്തഫ പി എറയ്ക്കല്‍, മുഹ്‌യുദ്ധീന്‍ ബുഖാരി ചേറൂര്‍, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സി എന്‍ ജഅഫര്‍ സ്വാദിഖ്, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍, അനസ് അമാനി പുഷ്പഗിരി, ഇല്യാസ് സഖാഫി കൂമണ്ണ, ഡോ. എം മുഹമ്മദ് നിയാസ്, ജാബിര്‍ പി നെരോത്ത്, സ്വാബിര്‍ സഖാഫി നാദാപുരം, സി എം ശഫീഖ് നൂറാനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫാഇസ് എം എം പറമ്പ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ ഹക്കീം സിദ്ധീഖി പോര്‍ങ്ങോട്ടൂര്‍ എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

Latest