ssf rally
എസ് എസ് എഫ് കാസർകോട് ജില്ലാ റാലി; പ്രചാരണം ശക്തം
റാലിയുടെ അവലോകന യോഗം ജില്ലാ സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്നു.

ചെറുവത്തൂർ | എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി 24ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായി പ്രചാരണങ്ങൾ ശക്തം. സെക്ടർ ഭാരവാഹി പ്രകടനം, റാന്തൽ പ്രകടനം, ഐൻ ടീം സംഗമം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ പൂർത്തിയായി.
റാലിയുടെ അവലോകന യോഗം ജില്ലാ സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്നു. എസ് എസ് എഫ്
സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, റശീദ് സഅദി പൂങ്ങോട്, ബാദുഷ ഹാദി, റഈസ് മുഈനി, ഫാറൂഖ് സഖാഫി എരോൽ, നംശാദ് ബേക്കൂർ, സിദ്ദീഖ് സഖാഫി, മൻസൂർ കൈനോത്ത്, കരീം ജൗഹരി, തസ്ലീം കുന്നിൽ സംബന്ധിച്ചു.
---- facebook comment plugin here -----