Kerala
എസ് എസ് എഫ് ക്യാമ്പസ് ഇഫ്താറുകൾക്ക് തുടക്കമായി
സംസ്ഥാന ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ടി കെ ഫിർദൗസ് സുറൈജി സഖാഫി കടവത്തൂർ ഫാറൂഖ് കോളേജിൽ നിർവഹിച്ചു

കോഴിക്കോട് | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി എല്ലാ വർഷവും റമസാനിൽ സംഘടിപ്പിക്കാറുള്ള ക്യാമ്പസ് ഇഫ്താറുകൾക്ക് റമസാൻ ഒന്ന് മുതൽ തുടക്കമായി. ഇഫ്താറിന്റെ സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് ഫാറൂഖ് കോളേജിൽ സംസ്ഥാന പ്രസിഡന്റ് ടി കെ ഫിർദൗസ് സുറൈജി സഖാഫി കടവത്തൂർ നിർവഹിച്ചു.
ക്യാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി ആർ എസ് സി, അമൽ ഇന്ത്യ ഫൌണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടത്താറുള്ള ക്യാമ്പസ് ഇഫ്താർ സംസ്ഥാനത്ത് 350 ക്യാമ്പസുകളിലായി 25,000 വിദ്യാർത്ഥികൾക്ക് ആശ്വാസമാകും. ക്യാമ്പസ് സിൻഡിക്കേറ്റ് കൺവീനർ അനീസ് മുഹമ്മദ് ജി അധ്യക്ഷത വഹിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായ ഷിബിൻ, മുദ്ദസിർ എന്നിവർ സംബന്ധിച്ചു. ഫാറൂഖ് കോളേജ് ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി യാസീൻ റമസാൻ റിഫ്ലക്ഷൻ അവതരിപ്പിച്ചു. മുബഷിർ സ്വാഗതവും അൽഫാസ് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----