Connect with us

Kerala

ബലാത്സംഗ ആരോപണം ഗൂഢാലോചനയെന്ന് എസ് പി സുജിത് ദാസ്

സംഭവം ശരിവച്ച് ദൃക്‌സാക്ഷി

Published

|

Last Updated

തിരുവനന്തപുരം | ബലാത്സംഗം ചെയ്തതായുള്ള മലപ്പുറത്തെ വീട്ടമ്മയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസ്. കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.

2022ല്‍ തന്റെ എസ് പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പോലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്.

പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു. ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥരും ആരോപണം തള്ളുകയാണ്.

എന്നാല്‍ യുവതിയുടെ ആരോപണം ദൃക്‌സാക്ഷിയായ സ്ത്രീ സ്ഥിരീകരിച്ചു. ഒരു സ്ത്രീയുടെ ഗതികേട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കണ്ടകാര്യങ്ങള്‍ എവിടെയും പറയാന്‍ തയ്യാറാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

 

---- facebook comment plugin here -----

Latest