Connect with us

National

പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്: വിലക്കയറ്റം, ചൈന അതിർത്തി തർക്കം ഉൾപ്പെടെ 9 വിഷയങ്ങൾ പാർലിമെന്റിൽ ചർച്ച ചെയ്യണം

പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കാത്തത് സംബന്ധിച്ചും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.

Published

|

Last Updated

ന്യൂഡൽഹി | പ്രത്യേക പാർലിമെന്റ് സമ്മേളനത്തിൽ പരിഗണിക്കേണ്ട ഒൻപത് വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കാത്തത് സംബന്ധിച്ചും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.

മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് സോണിയ കത്തിൽ പറഞ്ഞു. ഞങ്ങൾക്ക് ആർക്കും അതിന്റെ അജണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ല. ഞങ്ങളെ അറിയിച്ചത് അഞ്ച് ദിവസവും സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു എന്ന് മാത്രമാണെന്നും സോണിയ വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന ബന്ധം, വർഗീയത, മണിപ്പൂർ പ്രശ്നം, അതിർത്തിത്തർക്കം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പ്രത്യേക സമ്മേനം ചർച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു.

ഈ മാസം 18 മുതൽ 22 വരെയാണ് കേന്ദ്ര സർക്കാർ പ്രത്യേക പാർലിമെന്റ് യോഗം വിളിച്ചത്.

---- facebook comment plugin here -----

Latest