Connect with us

uapa

നിരോധിച്ച ശേഷം മുദ്രാവാക്യം; പി എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ

പി എഫ് ഐ കൊടിമരത്തിന് സമീപം വെച്ചായിരുന്നു ഇവര്‍ മുദ്രാവാക്യം വിളിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ശേഷം മുദ്രാവാക്യം മുഴക്കിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തി. തിരുവനന്തപുരം കല്ലമ്പലം കരവാരം സ്വദേശി നസീം, ഈരണിമുക്ക് സ്വദേശി മുഹമ്മദ് സലീം എന്നിവര്‍ക്കെതിരെയാണ് യു എ പി എ ചുമത്തിയത്. പി എഫ് ഐ കൊടിമരത്തിന് സമീപം വെച്ചായിരുന്നു ഇവര്‍ മുദ്രാവാക്യം വിളിച്ചത്.

അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ സംസ്ഥാന ജന.സെക്രട്ടറി ഇ അബ്ദുല്‍ സത്താറിനെ കോടതി റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് സത്താറിനെ മാറ്റിയിട്ടുണ്ട്.

ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊല്ലത്ത് രണ്ട് പി എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പുനലൂരിലാണ് അറസ്റ്റ്.

Latest