Connect with us

National

മോദി ഭരണത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് ആറ് ലക്ഷം പേര്‍

ഈ വര്‍ഷം സെപ്തംബര്‍ 31 വരെ മാത്രം 1.1 ലക്ഷം പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം 2017 മുതല്‍ ആറ് ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. നാല് വർഷത്തെ കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലിമെന്റിനെ അറിയിച്ചതാണിത്. ഈ വര്‍ഷം സെപ്തംബര്‍ 31 വരെ മാത്രം 1.1 ലക്ഷം പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,117 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. 1.33 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. 2017ല്‍ 1,33,049 പേരും 2018ല്‍ 1,34,561 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2019ല്‍ 1,44,017 പേരും 2020ല്‍ 85,248 പേരും പൗരത്വം ഉപേക്ഷിച്ചു.