Kerala
മലേഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക് സഹകരണത്തിന് സിറാജുല്‍ ഹുദ
സുല്‍ത്താന്‍ അഹമ്മദ് ഷാ യൂണിവേഴ്‌സിറ്റി പഹാഗ്, ഇസ്ലാമിക് സയന്‍സ് യൂണിവേഴ്‌സിറ്റി മലേഷ്യ, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ, മലായ് യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റുകളുമായി സിറാജുല്‍ ഹുദാ വിവിധ അക്കാദമിക് മേഖലകളില്‍ സഹകരിക്കും
കോഴിക്കോട് | മലേഷ്യയിലെ ലോക പ്രസിദ്ധമായ വിവിധ യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക് സഹകരണത്തിന് കുറ്റ്യാടി സിറാജുല്‍ ഹുദാ. സുല്‍ത്താന്‍ അഹമ്മദ് ഷാ യൂണിവേഴ്‌സിറ്റി പഹാഗ്, ഇസ്ലാമിക് സയന്‍സ് യൂണിവേഴ്‌സിറ്റി മലേഷ്യ, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ, മലായ് യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റുകളുമായി സിറാജുല്‍ ഹുദാ വിവിധ അക്കാദമിക് മേഖലകളില്‍ സഹകരിക്കും.
സിറാജുല്‍ ഹുദാ കാര്യദര്‍ശി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയിലായിരുന്നു അക്കാദമിക് സഹകരണത്തിനുള്ള അവസരമൊരുങ്ങിയത്. ഫാക്കല്‍റ്റി കൈമാറ്റം, ഭാഷാപഠനങ്ങള്‍, സങ്കേതിക പഠനങ്ങള്‍, ഗവേഷണം, സെമിനാര്‍, ഹ്രസ്വ കോഴ്‌സുകള്‍ തുടങ്ങിയ മേഖലകളില്‍ ലോക പ്രശസ്ത യൂണിവേഴ്സ്റ്റികളുമായി സഹകരണത്തിലേര്‍പ്പെടാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു. ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യയിലെ റെക്ടര്‍ ഡോ. ഉസ്മാന്‍ ബക്കര്‍, സുല്‍ത്താന്‍ അഹമ്മദ് ഷാ യൂണിവേഴ്‌സിറ്റി പഹാഗിലെ റെക്ടര്‍ ഡോ. സവ്വാവി, ഇസ്ലാമിക് സയന്‍സ് യൂണിവേഴ്‌സിറ്റി മലേഷ്യയിലെ ഡെപ്യൂട്ടി റെക്ടര്‍ ഡോ. മുഹമ്മദ് അസ്ലം ബിന്‍ മുഹമ്മദ് ഹനീഫ്, മലായ് യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഡീന്‍ ഡോ. മുഹമ്മദ് ഫൗസി ബിന്‍ ഹമദ്, സിറാജുല്‍ ഹുദാ അക്കാദമി ഡയറക്ടര്‍ ബഷീര്‍ അബ്ദുറഹ്മാന്‍ അസ്ഹരി പേരോട് തുടങ്ങിയവരും മറ്റു പ്രധിനിതികളും അക്കാദമിക് സഹകരണ ചടങ്ങില്‍ സംബന്ധിച്ചു.






