Connect with us

Kerala

സിറാജ് മുൻ ജനറൽ മാനേജർ കരീം കക്കാട് നിര്യാതനായി

മയ്യിത്ത് നിസ്കാരം ഞായറാഴ്ച വെെകീട്ട് നാല് മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമുഅ മസ്ജിദിൽ.

Published

|

Last Updated

കോഴിക്കോട് | സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ കുയ്യിൽ അബ്ദുൽ കരീം കക്കാട് നിര്യാതനായി. 49 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എസ് എസ് എഫ് ഭാരവാഹിയായും രിസാല, സഹായി വാദിസ്സലാം മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുബൈദ, മക്കൾ: ലദീദ പർവീൺ, ലുബൈബ്, ലിയ ഫാത്വിമ. മയ്യിത്ത് നിസ്കാരം ഞായറാഴ്ച വെെകീട്ട് നാല് മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമുഅ മസ്ജിദിൽ.