Connect with us

Kerala

ഏക സിവില്‍ കോഡ് ആര്‍ എസ് എസ് അജണ്ട; കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ഇരട്ടത്താപ്പ്: മുഖ്യമന്ത്രി

മണിപ്പൂരില്‍ നടന്നത് വംശഹത്യ. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗം.

Published

|

Last Updated

കൊച്ചി | ഏക സിവില്‍ കോഡ് ആര്‍ എസ് എസ് അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലത്ത് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ്. ഇ ഡിക്ക് കേരളത്തിലേക്കു വരാനുള്ള സഹായം ചെയ്തത് കോണ്‍ഗ്രസ്സാണ്. തെറ്റു പറ്റിയെന്ന് കോണ്‍ഗ്രസ്സ് സമ്മതിക്കണം.

മണിപ്പൂരില്‍ നടന്നത് വംശഹത്യയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂര്‍ സംഭവം ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗമാണ്. അക്രമികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്നും പിണറായി ആരോപിച്ചു.