Connect with us

test cricket

അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ്; ഒന്നാം ദിനം 258 റണ്‍സ് നേടി ഇന്ത്യ

ആദ്യ ദിനത്തില്‍ രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരും അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

കാണ്‍പൂര്‍ | അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവരും അര്‍ധ സെഞ്ചുറി നേടി. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇന്ത്യയെടുത്തത്.

75 റണ്‍സുമായി ശ്രേയസും 50 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. മായങ്ക് അഗര്‍വാള്‍ (13), ശുഭ്മാന്‍ ഗില്‍ (52), ചേതേശ്വര്‍ പുജാര (26), അജിങ്ക്യ രഹാനെ (35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

മൂന്ന് വിക്കറ്റെടുത്ത കയ്ല്‍ ജാമീസണ്‍ കിവീസ് ബോളിംഗ് നിരയില്‍ തിളങ്ങി. ടിം സൗത്തിക്കാണ് മറ്റൊരു വിക്കറ്റ്.

---- facebook comment plugin here -----

Latest