Connect with us

Kerala

തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് കമ്മിഷനായി ലഭിച്ചത്; ആരോപണവുമായി സ്വപ്‌ന സുരേഷ്

ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്

Published

|

Last Updated

കൊച്ചി | ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്ന് സ്വപ്ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഇക്കാര്യങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരായിരുന്നു.ഇതിനു പിന്നാലെയാണ് അവര്‍ മാധ്യമങ്ങളെ കണ്ടത്.

ലൈവ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു.

കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കുകയായിരുന്നു

---- facebook comment plugin here -----

Latest