Kerala
കേരള സര്‍വകലാശാല പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ച സംഭവം; എസ് എഫ് ഐ പ്രതിഷേധമാര്‍ച്ചിനിടെ സംഘര്‍ഷം
പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
തിരുവനന്തപുരം| കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കേരള സര്‍വകലാശാല സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയതിനെ തുടര്‍ന്നാണ് പ്രതിഷേധം.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും, മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, വിസി മോഹനന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരിക്കെയാണ് വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്. പരിപാടിയുടെ തുടക്കത്തിലും ഒടുക്കത്തിലുമായിരുന്നു ആലാപനം. പ്രോട്ടോക്കോള്‍ പ്രകാരം സാധാരണ രീതിയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ മാത്രമാണ് ദേശീയഗീതം ആലപിക്കാറുള്ളതെങ്കിലും ഇത്തവണ തുടക്കത്തിലും ഒടുവിലും വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് എസ്എഫ്ഐ പ്രതിഷേധപ്രകടനം നടത്തിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ കേരളത്തിന്റെ ഒറ്റുകാരനാണെന്നും സംഘ്പരിവാറിന് കീഴടങ്ങിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചു. ‘ഗവര്‍ണര്‍മാരോട് ഒരു പ്രശ്നവുമില്ലെന്ന് പറയുന്ന മുന്നണിയാണ് യുഡിഎഫ്. റോജി എം ജോണ്‍ തികഞ്ഞ സംഘിയാണ്. ആര് ക്ഷമിച്ചാലും ഇവരോടൊന്നും എസ്എഫ്ഐ ക്ഷമിക്കില്ല.
ഒരുകാരണവുമില്ലാതെയാണ് പോലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. പെണ്‍കുട്ടികളെ പുരുഷ പോലീസാണ് മര്‍ദിച്ചത്. തെരുവുയുദ്ധം വേണമെങ്കില്‍ അതും ചെയ്യാന്‍ എസ്എഫ്ഐ തയ്യാര്‍.’ സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ നടപടികള്‍ ഉണ്ടായെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്ഥലത്ത് ഉന്തും തള്ളും തുടരുകയാണ്.
Content Highlights:
SFI organized a protest march at Kerala University over the full singing of Vande Mataram during a Sports Day event. The demonstration turned violent as police used water cannons and tear gas against the protesters. SFI state secretary P S Sanjeev strongly criticized the police and university authorities.


