National
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് കേന്ദ്രം; സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന സിജെപി മാര്‍ച്ച് പിന്‍വലിച്ചു
സിജെപി വക്താവ് സൗരവ് ദാസ് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി മാര്‍ച്ച് പിന്‍വലിക്കുന്നതായി അറിയിച്ചു.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന സിജെപി മാര്‍ച്ച് പിന്‍വലിച്ചു. കഴിഞ്ഞ ജൂലൈ 25ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുന്നതില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കിയതോടെയാണ് മാര്‍ച്ച് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിജെപി വക്താവ് സൗരവ് ദാസ് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി മാര്‍ച്ച് പിന്‍വലിക്കുന്നതായി അറിയിച്ചു.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവർക്കുമെതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കൊലപാതകം, പോക്സോ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലും ക്രിമിനൽ പശ്ചാത്തലങ്ങളിലും ഉൾപ്പെട്ട 2873 പ്രതികളുടെ എഫ്ഐആറുകൾ പിൻവലിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ അനുകൂല നടപടി സ്വീകരിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാല്‍, സഹായധനത്തിന്റെ തുക സംബന്ധിച്ച് അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും തീരുമാനിക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. സിജെപി നേതാക്കള്‍ക്ക് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: CJP cancelled its planned September 5 Delhi student protest march following Centre assurances in the Supreme Court. The government agreed to take favorable steps regarding compensation for families of students who died after paper leaks. Centre also committed to quashing non-serious FIRs.


