International
ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ല; ഷാങ്ഹായ് ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിക്ക് കൈ കൊടുക്കാതെ മോദി
യുദ്ധങ്ങളും പിരിമുറുക്കങ്ങളും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്
ബെയ്ജിങ്| ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിക്ക് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തില്‍ നിലപാട് എടുക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. യുദ്ധങ്ങളും പിരിമുറുക്കങ്ങളും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ എന്നിവരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ സന്ദേശം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പുട്ടിനും നരേന്ദ്ര മോദിയ്ക്ക് ഉച്ചകോടിക്കിടെ കൈകൊടുത്തു. ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ ഔദ്യോഗികമായി കൈകൊടുക്കുകയോ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല.
മയക്കുമരുന്ന് മാഫിയക്കെതിരെ കൂട്ടായ നീക്കം വേണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഷീ ജിന്‍പിങിന്റെയും പുടിന്റെയും സാന്നിധ്യം ഉണ്ടാകുമെന്ന സൂചനയാണ് ഷാങ്ഹായ് ഉച്ചകോടിയിലെ കാഴ്ചകള്‍ നല്‍കുന്നത്.
Content Highlights: Prime Minister Narendra Modi addressed the SCO summit, emphasizing zero tolerance and no double standards on terrorism in front of Pakistani PM Shehbaz Sharif. Modi highlighted diplomacy for resolving global conflicts while interacting with Xi Jinping and Vladimir Putin. He also called for joint efforts against drug mafias and hinted at upcoming BRICS summit engagements.


