Connect with us

Kerala

ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു; വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരും വിസിയും

മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, വി സി മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ വേദിയില്‍

Published

|

Last Updated

തിരുവനന്തപുരം| കേരള സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ കായികദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, കേരള സര്‍വ്വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ എന്നിവരുമുണ്ടായിരുന്നു. വി സി മോഹനന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗവര്‍ണര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നായിരുന്നു വിശദീകരണം. സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയിലാണ് കഴിഞ്ഞ ദിവസം വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്.

ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ട്. അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.

Content Highlights:
The full version of Vande Mataram was performed at the National Sports Day event held at Kerala University. The function was led by VC Mohanan Kunnummal and attended by the Governor along with ministers Roji M John and OJ Janeesh. Officials cited Central protocol guidelines for the full recitation.

 

Latest