Connect with us

National

അണുബാധ; അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

ആരോഗ്യനില വിശദമായി വിലയിരുത്തിയ ശേഷം തുടര്‍ചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍

Published

|

Last Updated

മുംബൈ|കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കടുത്ത അണു ബാധയെയും വൃക്ക സംബന്ധമായ അസുഖത്തെയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നിലവില്‍ ഡോ. ഗൗതം ഭന്‍സാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ആരോഗ്യനില വിശദമായി വിലയിരുത്തിയ ശേഷം തുടര്‍ചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

2011-ലെ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ പ്രസ്ഥാനത്തിലൂടെയാണ് അണ്ണാ ഹസാരെ ദേശീയതലത്തില്‍ ശ്രദ്ധേയനായത്. അതിനുമുമ്പ് സാമൂഹിക സേവനരംഗത്തും അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളിലും മഹാരാഷ്ട്രയിലുടനീളം ഹസാരെ അറിയപ്പെട്ടിരുന്നു.

Content Highlights:
Social activist Anna Hazare has been admitted to the ICU at a hospital in Mumbai due to a severe infection and kidney issues. He was initially treated in Ralegan Siddhi before being shifted as his condition worsened. A team led by Dr Gautam Bhansali is currently overseeing his treatment.

 

---- facebook comment plugin here -----

Latest