Connect with us

Education Notification

ജാമിഅതുല്‍ ഹിന്ദ് ഓഡ് സെമസ്റ്റര്‍ പരീക്ഷ ഒക്ടോ. 17 മുതൽ: ഇന്ന് മുതൽ അപേക്ഷിക്കാം

സെപ്റ്റംബർ 16 മുതല്‍ 18 വരെ ലേറ്റ് ഫീ സഹിതവും അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്.

Published

|

Last Updated

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ വിവിധ കോഴ്‌സുകളിലെ ഓഡ് സെമസ്റ്റര്‍ പരീക്ഷകൾ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി- 3 വര്‍ഷം), ഹയര്‍ സെക്കണ്ടറി ഇന്‍ ഇസ്ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി- 2 വര്‍ഷം), ബാച്ച്‌ലര്‍ ഓഫ് ഇസ്‌ലാമികെ സയൻസ് (ബി ഐ എസ് സി), ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് ദഅ്‌വ (ബി ഐ ഡി സി), മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (എം ഐ എസ് സി) എന്നീ കോഴ്‌സുകളിലെ മേജര്‍, കോര്‍പ്രോഗ്രാമുകളുടെ ഓഡ് സെമസ്റ്റര്‍ പരീക്ഷകളാണ് ഒക്ടോബർ 17 മുതൽ 22 വരെ നടക്കുന്നത്. എലക്റ്റീവ് കോഴ്‌സുകളുടെ പരീക്ഷകള്‍ ഒക്ടോബര്‍ 06 മുതല്‍ 12 വരെയും നടക്കുന്നതാണെന്നും ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു.
പരീക്ഷക്കുള്ള അപേക്ഷകള്‍ ഇന്ന് (ചൊവ്വാഴ്ച) മുതല്‍ സെപ്റ്റംബർ 15 വരെ സ്വീകരിക്കും. സെപ്റ്റംബർ 16 മുതല്‍ 18 വരെ ലേറ്റ് ഫീ സഹിതവും അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. ഹാള്‍ ടിക്കറ്റുകള്‍ ഒക്ടോബര്‍ 1 മുതല്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗൺലോഡ് ചെയ്യാം. അസൈന്‍മെന്റ് / റിസര്‍ച്ച് പേപ്പര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 01 ആണ്.
കൂടാതെ, കോർ, മേജർ കോഴ്‌സുകളുടെ ഇൻ്റേണൽ മാര്‍ക്ക് എന്‍ട്രി ഒക്ടോബർ 01 മുതല്‍ 16 വരെയും, പ്രാക്ടിക്കല്‍ കോഴ്‌സുകളടെ പരീകക്ഷ ഒക്ടോബർ 31 മുതൽ നവംബർ 6 വരെ നടക്കും. പ്രാക്ടിക്കല്‍ മാര്‍ക്ക് എന്‍ട്രിക്കുള്ള അവസാന തീയതി നവംബര്‍ 10-ന് മുമ്പായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, ജാമിഅഃയുടെ ആൾട്ടർനേറ്റ് പരീക്ഷ നവംബർ 7 മുതൽ 12 വരെ നടക്കും.
ജാമിഅതുല്‍ ഹിന്ദ് ഔദ്യോഗിക വെബ്‌സൈറ്റായ www.jamiathulhind.com വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി വിദ്യാർത്ഥികൾ തങ്ങളുടെ ലോഗിനിൽ കയറി പ്രത്യേകം അപേക്ഷിക്കണം. ശേഷം സ്ഥാപന മേധാവി അപ്പ്രൂവൽ ചെയ്യണം. ഫീസ്, എക്‌സാം സെന്റര്‍, തുടങ്ങിയ മറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റ് വഴിയും സ്ഥപനങ്ങളുടെ ലോഗിൻ വഴിയും ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6235-492844 എന്ന കൺട്രോളർ ഓഫ് എക്സാമിനേഷൻ ഓഫീസ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights:
Jamiathul Hind Al Islamiyya announced odd semester exam dates for various courses including HSISC, BISC, BIDC, and MISC. Exams for major and core subjects will take place from October 17 to 22. Students can submit online applications on the official website from today until September 15.
---- facebook comment plugin here -----

Latest