Kerala
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി
കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ രേഖ കൃഷ്ണന്‍ രോഗിയോടും ഒപ്പമെത്തിയവരോടും തര്‍ക്കിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
കൊല്ലം| കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോടാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ കൃഷ്ണന് സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ രേഖ കൃഷ്ണന്‍ രോഗിയോടും ഒപ്പമെത്തിയവരോടും തര്‍ക്കിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പനിയും ശരീരം വേദനയും എമര്‍ജന്‍സിയല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാന്‍ അല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
Content Highlights:
Dr. Rekha Krishnan of Kottarakkara Taluk Hospital was sent on forced leave following a public backlash. The action came after a video went viral showing her misbehaving with a patient and relatives in the casualty ward. The hospital superintendent had earlier issued her a show-cause notice.


