Connect with us

Alappuzha

വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

മുമ്പും സമാനമായ കേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ്

Published

|

Last Updated

ആലപ്പുഴ | വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നയാളെ പോലീസ് പിടികൂടി. ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ പ്രതി അസുഖ ബാധിതനാണെന്ന് പറഞ്ഞ് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് പരിശോധിക്കാന്‍ എത്തിയ വനിതാ ഡോക്ടറെ ഇയാള്‍ കടന്നുപിടിച്ചു. ഡോക്ടര്‍ ശബ്ദമുണ്ടാക്കിയതോടെ ആശുപത്രി ജീവനക്കാര്‍ എത്തി തടഞ്ഞു. ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു.

മുമ്പും സമാനമായ കേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തിരിക്കുന്നത്.

 

Latest