Connect with us

Kerala

14വയസുകാരിക്ക് നേരേ ലൈംഗീകാതിക്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി തനിക്ക് നേരെ നടന്ന പീഡന വിവരം വെളിപ്പെടുത്തിയത്.

Published

|

Last Updated

തിരുവല്ല |  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ഇരവിപേരൂര്‍ പടിഞ്ഞാറ്റോതറ സ്വാതി ഭവനില്‍ തുളസീദാസ്(36) , കിഴക്കന്‍ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത്(34) എന്നിവരാണ് അറസ്റ്റിലായത്.

തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വിവരം കഴിഞ്ഞ ദിവസം പെണ്‍കുട്ടി കൂട്ടുകാരിയുമായി പങ്കുവെച്ചു. തുടര്‍ന്ന് കൂട്ടുകാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി തനിക്ക് നേരെ നടന്ന പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശ പ്രകാരം തിരുവല്ല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് 2023 ഓഗസ്റ്റ് മാസത്തിലാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി തിരുവല്ല സി ഐ ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു

 

Latest