Connect with us

sexual harassment

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടനും മോഡലുമായ ഷിയാസ് കരീം പിടിയില്‍

പ്രതി പിടിയിലായതായി കസ്റ്റംസ് വിഭാഗം കാഞ്ഞങ്ങാട് ഡിവൈ എസ് പിയെ വിവരമറിയിച്ചു.

Published

|

Last Updated

ചെന്നൈ | വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ നടനും മോഡ ലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാള്‍ക്കായി നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പ്രതി പിടിയിലായതായി കസ്റ്റംസ് വിഭാഗം കാഞ്ഞങ്ങാട് ഡിവൈ എസ് പിയെ വിവരമറിയിച്ചു. ഷിയാസിനെതിരായ പീഡന പരാതിയില്‍ എറണാകുളത്തും പോലീസ് അന്വേഷണം നടത്തി വരി കയാണ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കാസര്‍ഗോഡ് പടന്ന സ്വദേശിനിയുടെ പരാതി. കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്നു.

യുവതിയില്‍ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരവും ചിത്രങ്ങളും ഷിയാസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടി രുന്നു.