Connect with us

fire accident

പുല്‍ക്കാടില്‍ പടര്‍ന്ന തീ അണച്ചപ്പോള്‍ കരിഞ്ഞ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടത്

Published

|

Last Updated

മലപ്പുറം | പുല്‍ക്കാടില്‍ പടര്‍ന്ന തീ അണച്ചപ്പോള്‍ പുരുഷന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലോടെ ഇവിടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു.

വിവരമറിഞ്ഞ് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും അഗ്‌നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിലൂടെ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.

 

 

 

 

---- facebook comment plugin here -----

Latest