Kerala
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
കൊച്ചി| ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്. രഞ്ജിത്തിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ലൈംഗികാതിക്രമം ഉണ്ടായ ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.ജനുവരി 30ന് ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ കാരവാനില്‍ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് യുവനടി നല്‍കിയിരിക്കുന്ന പരാതി.



