Connect with us

Ongoing News

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

പത്തനംതിട്ട | ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലെെംഗികാതിക്ക്രമം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ വീട്ടില്‍ അഖില്‍ വി (23) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രാത്രിതന്നെ റിമാന്‍ഡ് ചെയ്തു.

ആറ് മാസം മുമ്പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ ഇയാൾ പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലും ഫോണ്‍ മുഖേനയും പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെടുകയും നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യം നിരസിച്ചപ്പോള്‍ ഈവര്‍ഷം ഏപ്രിലില്‍ ഒപ്പം ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, മേയ് മാസത്തില്‍ ഒരുദിവസം വീട്ടില്‍ അതിക്രമിച്ചെത്തിയ പ്രതി പെൺകുട്ടിക്ക് നേരെ ലെെംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിന്റെ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വീടുവിട്ടുപോയ ഇയാള്‍ പിന്നീടും പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ചൊവ്വാഴ്ച വൈകിട്ട് ഇയാളെ വീടിനു സമീപത്തുനിന്നും പിടികൂടുകയായിരന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുജിത് പി എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തില്‍ എ എസ് ഐ രാധാകൃഷ്ണന്‍, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.