Connect with us

Kerala

മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശം; യോഗത്തില്‍ പങ്കെടുപ്പിച്ചില്ല

ശശി യൂണിവേഴ്‌സല്‍ കോളേജിന്റെ പേരില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നായിരുന്നു ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടത്

Published

|

Last Updated

പാലക്കാട് |  സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍നം. യോഗത്തിനെത്തിയെങ്കിലും ശശിയെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. ശശി യൂണിവേഴ്‌സല്‍ കോളേജിന്റെ പേരില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നായിരുന്നു ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ഏകാധിപത്യ ശൈലി അനുവദിക്കാന്‍ ആകില്ലെന്നും വിമര്‍ശമുയര്‍ന്നു.ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും സംസ്ഥാനം കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയില്‍ നിന്നാണ് പി കെ ശശിയെ മാറ്റി നിര്‍ത്തിയത്.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ മന്‍സൂര്‍ മാസങ്ങള്‍ക്ക് മുമ്പാണ് രേഖകള്‍ സഹിതം ശശിക്കെതിരെ പരാതികള്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. മണ്ണാര്‍ക്കാട് സഹകരണ എജുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിന് വേണ്ടി പാര്‍ട്ടി അറിയാതെ ധനസമാഹരണം നടത്തിയെന്നും അത് ദുര്‍വിനിയോഗം ചെയ്‌തെന്നുമാണ് പാര്‍ട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബേങ്കുകളില്‍ നിന്ന് 5 കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പലിശയോ ലാഭമോ കിട്ടാതായതോടെ, ബേങ്കുകള്‍ കടക്കെണിയിലായി എന്നാണ് പരാതി.പി കെ ശശി ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയില്‍ തിരുകി കയറ്റിയെന്ന പരാതിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് പി കെ ശശിയെ പങ്കെടുപ്പിക്കാതിരുന്നത്.

 

---- facebook comment plugin here -----

Latest