Connect with us

National

അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

ഗുജറാത്ത് സർവ്വകലാശാലയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന റീട്ടെയിൽ ബഹുനില കെട്ടിടമായ ആസ്പയർ 2 കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഇലവേറ്റർ തകർന്നുവീണാണ് അപകടം. 

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഇലവേറ്റർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സർവ്വകലാശാലയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന റീട്ടെയിൽ ബഹുനില കെട്ടിടമായ ആസ്പയർ 2 കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഇലവേറ്റർ തകർന്നുവീണാണ് അപകടം.  സംഭവസമയത്ത് താൽക്കാലിക കെട്ടിടത്തിൽ എട്ട് തൊഴിലാളികൾ ഉണ്ടായിരുന്നു.

അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ഫയർ ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഏറെ വൈകിയാണ് വിവരം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. രാവിലെ പത്ത് മണിക്ക് അപകടം നടന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയത്.

തകർന്നത് നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടമായതിനാൽ നിർമ്മാണ പ്ലാനുകളും മറ്റ് അനുമതികളും സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹിതേഷ് ബരോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Latest