Connect with us

National

പഞ്ചാബില്‍ ട്രക്ക് ഇടിച്ച് ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു;10 പേര്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ചണ്ഡീഗഢിലെ പിജിഐഎംഇആറിലേക്കും ബാക്കിയുള്ളവരെ ഗര്‍ശങ്കറിലെ സിവില്‍ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.

Published

|

Last Updated

ഹൊഷിയാര്‍പൂര്‍:| പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഖുറല്‍ഗഢ് സാഹിബില്‍ ബൈശാഖി ആഘോഷിക്കാന്‍ പോകുകയായിരുന്ന ഏഴ് തീര്‍ത്ഥാടകര്‍ ഇന്ന് പുലര്‍ച്ചെ ട്രക്ക് ഇടിച്ച് മരിച്ചു. കൂടാതെ പത്ത് പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ മസ്താന്‍ ഖേര സ്വദേശികളാണെന്ന് ഗര്‍ശങ്കര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ദല്‍ജിത് സിംഗ് ഖാഖ് പറഞ്ഞു.

അപകടം നടന്ന പ്രദേശം മലയോര മേഖലയാണെന്നും വാഹനം സഞ്ചരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാല്‍നടയാത്രക്കാരായ 17 തീര്‍ഥാടകരെ ഇടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ട്രക്കിന്റെ ബ്രേക്ക് തകരാറിലായതായി സംശയിക്കുന്നതായി പോലീസ് കൂട്ടിചേര്‍ത്തു.

മരിച്ചവര്‍ രാഹുല്‍, സുധേഷ് പാല്‍, സന്തോഷ്, അംഗൂരി, കുന്തി, ഗീത, റാമോ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി ഖാഖ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ചണ്ഡീഗഢിലെ പിജിഐഎംഇആറിലേക്കും ബാക്കിയുള്ളവരെ ഗര്‍ശങ്കറിലെ സിവില്‍ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.

 

 

 

 

 

Latest