speaker a n shamseer
ശാസ്ത്രാവബോധം വളര്‍ത്തല്‍ ഭരണഘടനാ ബാധ്യത: സ്പീക്കര്‍ എ എന്‍ ഷംസീര്‍
തന്റെ പരമര്‍ശം ഒതു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല. എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണു താന്‍
തിരുവനന്തപുരം | സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കും പ്രചരിപ്പിക്കാന്‍ ഭരണ ഘടനാ പദവിയില്‍ ഇരിക്കുന്ന തനിക്കു ബാധ്യതയുണ്ടെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍.
തന്റെ പരമര്‍ശം ഒതു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല. എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണു താന്‍.
ഭരണഘടന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണ ഘടന ബാധ്യത നിര്‍വഹിക്കുന്നത് എങ്ങിനെയാണ് ഏതെങ്കിലും വിശ്വാസ്യത്തെ വ്രണപ്പെടുത്തുക എന്ന് അദ്ദേഹം ചോദിച്ചു. സത്യസന്ധമായി താന്‍ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 51 ഉറപ്പുവരുത്തുന്ന കാര്യങ്ങളാണ് ചെയ്തത്. ശാസ്ത്രാവബോധം തിരുത്തണമെങ്കില്‍ ഭരണഘടനയായിരിക്കും തിരുത്തേണ്ടിവരിക.
തന്നെ രാഷ്ട്രീയ ചുമതലകളില്‍ കെട്ടിയിറക്കിയതല്ല. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ വന്ന ആളാണ്. തന്റെ മതേതര ബോധ്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു. ഇതിനെ വിശ്വാസി സമൂഹം തള്ളും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് നിര്‍ഭാഗ്യ കരമായ കാര്യങ്ങളാണ്.
എനിക്കു പ്രസംഗിക്കാന്‍ അവകാശമുള്ളതുപോലെ സുകുമാരന്‍ നായര്‍ക്കു പ്രതിഷേധിക്കാനും അവകാശമുണ്ട്. താന്‍ വിശ്വാസി സമൂഹത്തിനെതിരല്ല. എതിരാണെന്നു വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മതവിശ്വാസികള്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.


