Connect with us

Kerala

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

പുതിയ അധ്യയന വര്‍ഷം മലയാളം മീഡിയത്തില്‍ പ്രവേശം നല്‍കുന്നില്ല

Published

|

Last Updated

കൊച്ചി | അറ്റകുറ്റപ്പണിയുടെ പേരില്‍ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു. അഗത്തി, ആന്ത്രോത് ദ്വീപുകളിലെ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയത്. ഇതോടെ അഗത്തിയില്‍ അഞ്ച് സ്‌കൂളുണ്ടായിരുന്നത് മൂന്നായി ചുരുങ്ങി.

കഴിഞ്ഞ മാസം 11ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ജെ ബി സ്‌കൂള്‍ സൗത്ത് നിര്‍ത്തലാക്കിയത്. ഇവിടത്തെ വിദ്യാര്‍ഥികളെ ജെ ബി നോര്‍ത്ത് സ്‌കൂളിലേക്ക് മാറ്റി. അഞ്ച് സ്‌കൂളുകളുണ്ടായിരുന്ന അഗത്തി ദ്വീപിലെ ഒരു സ്‌കൂള്‍ എട്ട് വര്‍ഷം മുന്നേതന്നെ അടച്ചിരുന്നു. ശേഷം നാല് സ്‌കൂളുകളിലായാണ് ദ്വീപിലെ വിദ്യാര്‍ഥികളെല്ലാം പഠിച്ചുകൊണ്ടിരുന്നത്. അതിലൊരു സ്‌കൂളാണ് ഇപ്പോള്‍ വീണ്ടും പൂട്ടിയിരിക്കുന്നത്.

ആന്ത്രോത് ദ്വീപിലെ മച്ചേരി ഗവ. ജെ ബി സ്‌കൂളിന്റെ പ്രവര്‍ത്തനം ഇടച്ചേരി എസ് ബി സ്‌കൂളിലേക്കും മാറ്റി. പുതിയ അധ്യയന വര്‍ഷം മലയാളം മീഡിയത്തില്‍ പ്രവേശം നല്‍കുന്നില്ല.
സ്‌കൂളുകള്‍ മാറ്റിയതോടെ വിദ്യാര്‍ഥികള്‍ ദിനേന കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും.

 

---- facebook comment plugin here -----

Latest