Connect with us

International

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം ; ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഊദി

കഴിഞ്ഞ ദിവസം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന മൂന്ന്, നാല് ടെര്‍മിനലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂതി മിസൈല്‍ പതിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാനി സ്വദേശി കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന മൂന്ന്, നാല് ടെര്‍മിനലുകള്‍ക്ക് നേരെ  ഹൂതി മിസൈല്‍ പതിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്‍ മരിച്ചതായി സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരുമൊ എന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഈ സംഘര്‍ഷം ആഗോള എണ്ണ വിതരണത്തെയും വിലയെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഹോര്‍മുസ് കടലിടുക്കിന് പകരമുള്ള നിര്‍ണായക ജലപാതയായ യമന്‍ തീരത്തെ ബാബ് അല്‍ മന്‍ദബ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തെയും ബാധിച്ചേക്കാം.

ഹൂതികള്‍ക്കെതിരെ സഹായം തേടുന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടല്‍ ഹൂതികളെ പ്രകോപിപ്പിക്കുകയും ബാബ് അല്‍ മന്‍ദബ് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാമെന്ന ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് കൂടുതല്‍ നിയന്ത്രിക്കപ്പെടും. കഴിഞ്ഞ മാസം വിമതര്‍ ഈ കടലിടുക്കിനോട് ചേര്‍ന്നുള്ള പ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പിന്തുണക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള സേന ഈ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

Content Highlights:
A Houthi attack on Riyadh’s King Khalid International Airport resulted in casualties and injuries. The escalation threatens Bab al-Mendab strait shipping and global oil supplies. US President Trump considers involvement, raising regional tensions.
---- facebook comment plugin here -----

Latest