National
രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ചു കൊന്നു
സിങിനെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും വടിയും കല്ലും ഉപയോഗിച്ചാണ് ജനക്കൂട്ടം ആക്രമിച്ചത്
ജയ്പൂര്‍ | രാജസ്ഥാനിലെ ഭരത്പൂരില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊടിക്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം
സിങിനെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും വടിയും കല്ലും ഉപയോഗിച്ചാണ് ജനക്കൂട്ടം ആക്രമിച്ചത്. പാറപൊട്ടിക്കല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് സിങും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.സിങ്ങിന് പുറമെ സുഹൃത്തായ ഗഗന്‍ ശര്‍മയുമാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സിങ്ങിന്റെ നില ഗുരുതരമായതിനാല്‍ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഭാരത്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കും സിങിനെ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്
Content Highlights: Former BJP MLA Athar Singh Bhadana was beaten to death by a mob in Bharatpur, Rajasthan. The brutal attack stemmed from an ongoing dispute regarding a local stone-crushing unit. Both Bhadana and his friend Gagan Sharma were severely injured during the incident.






