Kerala
വീട്ടിലെ അടുക്കളയില്‍ നിന്നും നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു
പോലീസ് എത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
തിരുവല്ല | ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുടെ ഭാഗമായ പരിശോധനയില്‍ 3.858 കിലോഗ്രാം കഞ്ചാവ് തിരുവല്ല പൊലിസ് പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ കോട്ടാലില്‍ ചിറയില്‍ വീട്ടില്‍ സെബു (30) വിന്റെ വീട്ടിലെ അടുക്കളയില്‍ സ്ലാബിന് അടിയിലായി രണ്ട് ബക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമും, തിരുവല്ല സി ഐ ഗോപകുമാര്‍, എസ് എച്ച് ഒ റിയാസ് റഹീം, എസ് ഐ ആര്യ മോള്‍, എസ് സി പി ഒ സുശീല്‍ കുമാര്‍, സി പി ഒമാരായ നിഥിന്‍, മഹേഷ്, അരുണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് എത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
Content Highlights: Thiruvalla police seized 3.858 kg of cannabis hidden in a kitchen during an Operation Toofan 2.0 raid. The contraband was found inside buckets under a kitchen slab at the house of 30 year old Sebu in Kuttapuzha. The accused fled the scene upon learning of the police raid and search efforts continue.






