Connect with us

International

റിയാദിന് നേരെ ഹൂത്തി ആക്രമണം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് സഊദി സഖ്യസേന

ഡ്രോണുകളുടെ വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച്‌ സഖ്യസേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published

|

Last Updated

റിയാദ് | സഊദി തലസ്ഥാനമായ റിയാദിന് വടക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകള്‍ തകര്‍ത്തു. സഊദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി എക്സില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം.

ഡ്രോണുകളുടെ വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച്‌ സഖ്യസേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മേഖലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും യെമനിലെ ഹൂതി വിമതരുമായുള്ള സംഘര്‍ഷം രൂക്ഷമായതിനും ഇടയിലാണ് പുതിയ ആക്രമണ ശ്രമം സൈന്യം തടഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി തടസ്സപ്പെട്ടിരുന്നു.

Content Highlights:
Saudi coalition forces intercepted and destroyed three drones launched toward Riyadh. The attack highlights ongoing regional tensions involving Houthi rebels. Authorities confirmed no immediate casualties or major damage reported.

 

Latest