National
കേന്ദ്ര സഹമന്ത്രി സ്ഥാനവും രാജ്യസഭാ അംഗത്വവും രാജിവച്ച് എല്‍ മുരുകന്‍
തമിഴ്നാട്ടില്‍ ബി ജെ പിയെ ശക്തിപ്പെടുത്തുന്നതിനായി പൂര്‍ണസമയവും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി രാജിക്കത്തില്‍.
ന്യൂഡല്‍ഹി | കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍ രാജിവച്ചു. തന്റെ രാജ്യസഭാ അംഗത്വവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബി ജെ പി നേതാവാണ് മുരുകന്‍. തമിഴ്നാട്ടില്‍ ബി ജെ പിയെ ശക്തിപ്പെടുത്തുന്നതിനായി പൂര്‍ണസമയവും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. രാജിയും ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
‘ദിവസവേതനക്കാരായ തൊഴിലാളികളുടെ മകനായി തുടങ്ങി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ സേവനമനുഷ്ഠിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും ബഹുമതിയുമാണ്.’- ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ മുരുകന്‍ പറഞ്ഞു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ ബി ജെ പിയെ ശക്തിപ്പെടുത്തുന്നതിനായി പൂര്‍ണസമയവും പ്രവര്‍ത്തിക്കാനും അടിത്തട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നതായി മുരുകന്‍ കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയുടെ തമിഴ്നാട് ഘടകത്തിന്റെ മുന്‍ അധ്യക്ഷനായ എല്‍ മുരുകന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ രാജ്യസഭാ കാലാവധി 2030-ല്‍ അവസാനിക്കാനിരിക്കെ, ഉടന്‍ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്.
Content Highlights:
Union Minister of State L. Murugan has stepped down from his ministerial position and Rajya Sabha membership. The unexpected resignation has triggered intense political discussions across the nation. Further official updates regarding the political shift are awaited.




