Connect with us

Kerala

സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്; അടുത്ത മാസം ഒന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും

റിയാദ് കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Published

|

Last Updated

കൊണ്ടോട്ടി| അഞ്ച് വര്‍ഷത്തിന് ശേഷം സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്. നിര്‍ത്തിവെച്ച സര്‍വീസുകള്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുനരാരംഭിക്കും. റിയാദ് കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

2020ലെ കരിപ്പൂര്‍ വിമാനാപകടത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്ന സൗദി എയര്‍ലൈന്‍സിന്റെ മടങ്ങിവരവ് പ്രവാസികള്‍ക്കും ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമാണ് പകരുന്നത്.

ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതമാണ് തുടക്കത്തിലുണ്ടാവുക. പിന്നീട് ഇത് ആഴ്ചയില്‍ ആറ് സര്‍വീസുകളായി വര്‍ദ്ധിപ്പിക്കും. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലിറങ്ങും. മാര്‍ച്ച് മാസത്തോടെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസുകളും ആരംഭിക്കുമെന്നാണ് സൂചന.