Connect with us

Education Notification

ക്രിമിനോളജി പഠിക്കാം, സർദാർ പട്ടേലിൽ

അവസാന തീയതി നാളെ.

Published

|

Last Updated

സൈബർ സെക്യൂരിറ്റി, ക്രിമിനോളജി, സോഷ്യൽ വർക്ക്, ക്രിമിനൽ ലോ പോലീസ് യൂനിവേഴ്സിറ്റിയിൽ പഠിച്ചാലോ? രാജസ്ഥാനിലെ സർദാർ പട്ടേൽ യൂനിവേഴ്സിറ്റി ഈ വിഷയങ്ങളിൽ മികച്ച പഠനത്തിന് അവസരമൊരുക്കുന്നു. രാജസ്ഥാൻ സർക്കാറിന് കീഴിൽ ജോധ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോലീസ്, സെക്യൂരിറ്റി, ക്രിമിനൽ ജസ്റ്റിസ് യൂനിവേഴ്സിറ്റി ദേശീയപ്രാധാന്യമുള്ള സർവകലാശാലയാണ്. യൂനിവേഴ്സിറ്റി 2026-27 അക്കാദമിക് വർഷത്തെ സൈബർ സെക്യൂരിറ്റി, ക്രിമിനോളജി, സോഷ്യൽ വർക്ക്, ക്രിമിനൽ ലോ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ലോ എൻഫോഴ്സ്‌മെന്റ്: കാലാവധി നാല് വർഷം, സീറ്റ്: 40, യോഗ്യത: 55 ശതമാനം മാർ ക്കോടെ പ്ലസ്ടു (എസ് സി/എസ് ടി/പി എച്ച് വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്).

ബി എ സെക്യൂരിറ്റി മാനേ ജ്മെന്റ് (ഓണേഴ്സ്/റിസർച്ച്): കാലാവധി നാല് വർഷം, സീറ്റ്: 40, യോഗ്യത: 55 ശതമാനം മാർക്കോടെ പ്ലസ്ടു (എസ് സി/എസ് ടി/പി എച്ച് വിഭാഗക്ക വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്).
എം ടെക് സൈബർ സെക്യൂരിറ്റി: കാലാവധി രണ്ട് വർഷം, സീറ്റ്: 24, (എ ഐ സി ടി ഇ അംഗീകൃതം). യോഗ്യത: 55 ശതമാനം മാർക്കോടെ ബി ഇ/ബി ടെക് (സി എസ്/ഇ സി ഇ/ഐ ടി)/എം സി എ/എം എ/എം എസ്‌സി (സി എസ്), എസ് സി/എസ് ടി/പി എച്ച് വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്.

എം എ/എം എസ്‌സി ക്രിമിനോളജി: കാലാവധി രണ്ട് വർഷം,

സീറ്റ്: 30,

യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (എസ് സി/എസ് ടി/പി എച്ച് വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്).

മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (ചൈൽഡ് പ്രൊട്ടക്‌ഷനിൽ സ്‌പെഷ്യലൈസേഷൻ): കാലാവധി രണ്ട് വർഷം,

സീറ്റ്: 20,

യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (എസ് സി/എസ് ടി /പി എച്ച് വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്).

എം എ ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്: കാലാവധി രണ്ട് വർഷം,

സീറ്റ്: 20,

യോഗ്യത: 55 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (എസ് സി/എസ് ടി/പി എച്ച് വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്).

എൽ എൽ എം ക്രിമിനൽ ലോ: കാലാവധി രണ്ട് വർഷം,

സീറ്റ്: 20,

യോഗ്യത: 55 ശതമാനം മാർക്കോടെ എൽ എൽ ബി.സി യു ഇ ടി 2026 സ്കോറുള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷ

  • വെബ്‌സൈറ്റിൽ നൽകിയിരി ക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി പി ഡി എഫ് ഫോർമാറ്റിൽ ഇ-മെയിലായി അയക്കണം.
  • ഇ-മെയിൽ ഐ ഡി admission@policeuniversity.ac.in.
  • അവസാന തീയതി നാളെ. അപേക്ഷാ മാതൃകക്കും വിശദവിവരങ്ങൾക്കും www.policeuniversity.ac.in സന്ദർശിക്കുക.

Content Highlights:
Sardar Patel University of Police, Security and Criminal Justice in Jodhpur invites applications for Cyber Security, Criminology, and Law courses for 2026-27. Candidates must submit their application forms via email to admission@policeuniversity.ac.in by tomorrow.

---- facebook comment plugin here -----

Latest