Connect with us

SANTHOSH TROPHY

സന്തോഷ് ട്രോഫി: സീസണ്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ചാമ്പ്യന്‍ഷിപ്പ് വലിയ വിജയമാകുമെന്ന് ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച് ആഷിഖ് കുരുണിയന്‍

Published

|

Last Updated

മലപ്പുറം | ജില്ലയില്‍ ആദ്യമായി നടക്കന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. മുണ്ടുപറമ്പ് സംഘാടകസമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറത്ത് മത്സരം നടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ടൂര്‍ണമെന്റ് വന്‍ വിജയമാകുമെന്നും ആഷിഖ് പറഞ്ഞു.

മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി ഐ പി കസേര, വി ഐ പി ഗ്രാന്‍ഡ് എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്. ജില്ലയിലെ സഹകരണ ബേങ്കുകള്‍ വഴി ടിക്കറ്റ് ലഭിക്കും.