sys
സാന്ത്വന സദനം പ്രാര്‍ഥനാ സമ്മേളനം നവംബര്‍ 11ന്
33 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മഞ്ചേരി | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരി 22ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന സദനത്തിൽ നടന്നുവരുന്ന ആത്മീയ സംഗമത്തിന്റെ വാര്‍ഷിക പ്രാര്‍ഥനാ സമ്മേളനം നവംബര്‍ 11ന്. സമൂഹത്തിൽ ഉറ്റവരും ഉടയവരുമില്ലാത്തവർക്ക് ആശ്വാസമായി രണ്ട് വർഷമായി സാന്ത്വന സദനം പ്രവർത്തിച്ചു വരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30ന് പ്രാര്‍ഥനാ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിക്കും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
33 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സമ്മേളന പ്രചാരണ ഭാഗമായി യൂനിറ്റ് ഭാരവാഹികളും സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന ലീഡേഴ്‌സ കമ്മ്യൂണ്‍ 10 കേന്ദ്രങ്ങളില്‍ നടന്നു. വി പി എം ഇസ്ഹാഖ്, സയ്യിദ് മുര്‍തള ശിഹാബ് അസ്സഖാഫി, മുഈനുദ്ദീന്‍ സഖാഫി, ടി സിദ്ദീഖ് സഖാഫി, യൂസുഫ് സഅദി പൂങ്ങോട്, സി കെ ശക്കീര്‍ അരിമ്പ്ര, പി പി മുജീബുർറഹ്മാന്‍, പി കെ മുഹമ്മദ് ശാഫി, സെനുദ്ദീന്‍ സഖാഫി ചെറുകുളം,സഫ്‌വാന്‍ കൂടക്കര നേതൃത്വം നല്‍കി.







