Connect with us

Kerala

സമസ്ത സെന്റിനറി: മുഅല്ലിം ലീഡേഴ്സ് മീറ്റ് 27ന്

കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി ഈ മാസം 27ന് കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ മുഅല്ലിം ലീഡേഴ്സ് മീറ്റ് നടക്കും.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിക്കുന്ന മീറ്റിൽ കേരളത്തിലെ തെക്കൻ ജില്ല ഒഴികെയുള്ള മുഴുവൻ റെയ്ഞ്ച് സെക്രട്ടറിമാരും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും.

സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന മത വിദ്യാഭ്യാസ നവോത്ഥാന പദ്ധതികൾ, മദ്റസാ മുഅല്ലിം മാനേജ്മെന്റ്ശാക്തീകരണം, സ്മാർട്ട് ക്ലാസ്സ് റൂം, സ്മാർട്ട് സ്‌കോളർഷിപ്പ് എക്സാം, പരീക്ഷകൾ, പ്രതിഭാ സംഗമം, മുഅല്ലിം ഭവന പദ്ധതി തുടങ്ങിയവ ചർച്ച ചെയ്യും.

സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ജനറൽ സെക്രട്ടറി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. സുന്നി വിദ്യാഭ്യാസ ബോർഡ് ട്രഷറർ സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും.
അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പി എസ് കെ മൊയ്തു ബാഖവി മാടവന, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി പി സൈതലവി ചെങ്ങര, എൻ അലി അബ്ദുല്ല, അഡ്വ. എ കെ ഇസ്മാഈൽ വഫ, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, സുലൈമാൻ സഖാഫി കുഞ്ഞുകുളം സംബന്ധിക്കും.

Latest