Connect with us

Kerala

അവധി ദിനത്തില്‍ മദ്യവില്‍പ്പന; ബിവറേജ് ജീവനക്കാരന്‍ അറസ്റ്റില്‍

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Published

|

Last Updated

ആലപ്പുഴ |  ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവില്‍പന നടത്തിയ ബിവറേജ് ജീവനക്കാരനെ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ബിവറേജ് ജീവനക്കാരന്‍ കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) അറസ്റ്റിലായത്. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ സെയില്‍സ് അസിസ്റ്റന്റാണ് ഇയാള്‍.

മദ്യശാലകള്‍ അവധിയായതിനാല്‍ അമിത ലാഭത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.