Malappuram
സ്വലാത്ത് ആത്മീയ സംഗമവും പൊസോട്ട് തങ്ങള്‍ ആണ്ട് നേര്‍ച്ചയും ഇന്ന് സ്വലാത്ത് നഗറില്‍
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും.

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് സ്വലാത്ത് ആത്മീയ സമ്മേളനവും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആണ്ട് നേര്‍ച്ചയും സംഘടിപ്പിക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും.
കാലവര്‍ഷം പരിഗണിച്ച് വിപുലമായ പന്തല്‍ സൗകര്യവും സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുമുണ്ടാകും.അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്്‌ലീല്‍, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും.
സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍ സംബന്ധിക്കും.